Kadavide Makkale ? | Ayyappa Panicker | Lyrics | കവിത

 

കാടെവിടെ മക്കളേ ?
മേടെവിടെ മക്കളേ?
കാട്ടുപുല്തതകിടിയുടെ
വേരെവിടെ മക്കളേ?
കാട്ടുപൂ😊ലയുടെ
കുളിരെവിടെ മക്കളേ?
കാറ്റുകൾ പുലർന്ന പൂ-
ങ്കാവെവിടെ മക്കളേ?

പച്ചപ്പന 😊ത്ത
പാടിക്കളിക്കുന്ന
പാ😊വുകൾ മാവുകളു-
മെവിടെന്റെ മക്കളേ?

കുട്ടിക്കരിംകുയിൽ
കൂവിതിമർക്കുന്ന
കുട്ടനാടൻ പു☺-
യെവിടെന്റെ മക്കളേ?

പായൽച്ചുരുൾ ചുറ്റി
ദാഹനീർ തൊടാത്ത
കായലും തോടുകളു-
മെവിടെന്റെ മക്കളേ?

ചാകര മഹോ😀-
പ്പെരുനാളിലലയടി-
😊ർക്കുന്ന കടലോര-
മെവിടെന്റെ മക്കളേ?

കാർഷിക ഗവേഷണ-
ക്കശപിശയിൽ വാടാത്ത
കാറ്റുവീഴാക്കേര-
തരുവെവിടെ മക്കളേ ?

ഫാക്ടറിപ്പുകയുറ-
ഞ്ഞാസ്ത്മാവലിക്കാത്തൊ-
രോക്സിജൻ വീശുന്ന
നാടുവിട്ടു മക്കളേ?

ശാസ്ത്രഗതി കൈവിരൽ-<br>
ത്തു😑 തെളിക്കുന്ന<br>
തീർതാ😊ടകർ ചേർന്ന<br>
നാടെവിടെ മക്കളേ? <br>

പത്തിരിക്കറി കൂട്ടി
മണവാട്ടി നുണയുന്നൊ-
രൊപ്പനകൾ പാടുന്ന
നാടെവിടെ മക്കളേ?

മരവും മനുഷ്യരും
കിളിയും മൃഗങ്ങളും
ചെടിയും ചെടിക്കാത്ത
നാടെവിടെ മക്കളേ?

പൂത്തിരികൾ കത്തി വന-
ഗജരാജ  മദഗ😊-
പൂരം  പൊലിക്കുന്ന
നാടെവിടെ  മക്കളേ?

അരുമകളെ,  യടിമകളെ-
യാനകളെ,  മാനുകളെ
അറുകൊലയറുക്കാത്ത
നാടെവിടെ മക്കളേ?

മലനാടിലൂറുന്ന
വയനാടിലുറയുന്ന
ചുടുരക്ത കബനിനാ-
ടെവിടെന്റെ മക്കളേ?

വിഷവാതമൂതാത്ത
വിഷവാണി കേൾക്കാത്ത
വിഷനീർ കുടിക്കാത്ത
നാടെവിടെ മക്കളേ?

ഉച്ചയ്ക്കു കുട്ടികൾ
ഞെട്ടിത്തളരാത്ത
വിദ്യാലയങ്ങളുടെ
നാടെവിടെ മക്കളേ?

കളളനാക്കില്ലാത്ത
കൊളളിവാക്കില്ലാത്ത
കളളപ്പറയില്ലാത്ത
നാടെവിടെ മക്കളേ?

പാലിൽ, പഴത്തിൽ,
മതത്തിൽ, മരുന്നിലും
മായയിൽ, ബ്രഹ്മത്തിൽ
മായംകലർത്താത്തൊ-
രെന്റെ നാടെന്റെ നാ-
ടെവിടെന്റെ മക്കളേ?

കാബറേക്കോവളം
ഉട😆ടിക്കഥകളി,
മധുവിധുപ്പൊൻമുടി-
പ്പൊന്നു ബിസ്ക്കറ്റുകൾ
ഗൾഫു കൊട്ടാരങ്ങൾ
കാണാത്തൊരെന്റെ നാ-
ടെന്റെ നാടെന്റെ നാ-
ടെവിടെന്റെ മക്കളേ?

യന്ത്രം കറക്കുന്ന
ത ന്ത്രം ചവയ്ക്കുന്ന
മന്ത്രം ജനിക്കുന്ന
മന്ത്രിമാരുരുളാത്ത,

കുടിയും കുളങ്ങളും
കുടിലിന്റെപൂക്കളുടെ
മാനം കെടുത്താത്ത,
കുലടയുടെ വേദാന്ത –
പടുമൊഴികളോതാത്ത,
തളരും മനുഷ്യന്റെ
തലവെച്ച് വിലക്കാത്ത,
കുതറും മനുഷ്യന്റെ
കുടൽ മാല കീറാത്ത,
കുടിലതകളില്ലാത്ത,
കുന്നായ്മയില്ലാത്ത,
കുശുകുശുപ്പറിയാത്ത,
കൂടോത😊 മില്ലാത്ത,
കരളുകൾ കരയാത്ത,
കണ്ണുനീരുറയാത്തൊ-
രെന്റെ നാടെന്റെനാ-
ടെവിടെന്റെ മക്കളേ?

തൊഴിലിനൊത്തുടമയൊ-
ത്തുയിരിനൊത്തുടലുമൊ-
ത്തുതവിയൊത്തോണമു-
ണ്ടുണരേണ്ടൊരെന്റെ നാ-
ടെന്റെ  നാടെന്റെ  നാ-
ടെവിടെന്റെ മക്കളേ?

Add a Comment

Your email address will not be published. Required fields are marked *