രേണുക

രേണുകേ നീ രാഗരേണു കിനാവിന്റെ നീലകടമ്പിൻ പരാഗരേണു പിരിയുമ്പോഴേതോ നനഞ്ഞകൊമ്പിൽ നിന്നു നില 5തെറ്റി വീണ രണ്ടിലകൾ നമ്മൾ (2)

രേണുകേ നാം രണ്ടു മേഘശകലങ്ങളായ് അകലേക്ക്മറയുന്ന ക്ഷണഭംഗികൾ മഴവില്ലു താഴെ വീണുടയുന്ന മാനത്ത്-വിരഹ
മേഘ ശ്യാമ ഘനഭംഗികൾ

പിരിയുന്നു രേണുകേ നാം രണ്ടുപുഴകളായ്-ഒഴുകിയകലുന്നു നാം പ്രണയശൂന്യം ജല മുറഞ്ഞൊരു ദീർഘശില പോലെ നീ വറ്റി വറുതിയായ് ജീർണമായ് മൃതമായി ഞാൻ ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം-ഓർമ്മിക്കണം എന്ന വാക്കു മാത്രം (2)

ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം-ഓർമ്മിക്കണം എന്ന വാക്കു മാത്രം എന്നങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും-കണ്ടുമുട്ടാമെന്ന വാക്കു മാത്രം നാളെ പ്രതീക്ഷതൻ കുങ്കുമപൂവായി നാo കടം കൊള്ളുന്നതിത്രമാത്രം

രേണുകേ നാം രണ്ടു നിഴലുകൾക്കിരുളിൽ  നാം രൂപങ്ങളില്ലാ   കിനാവുകൾ  നിറമാണ്   നമ്മളിൽ  നിനവും നിരാശയും

കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയിൽ വർണ്ണങ്ങൾ വറ്റുന്ന കണ്ണുമായി നിറയുന്നു നീ എന്നിൽ നിന്റെ കണ്മുനകളിൽ നിറയുന്ന കണ്ണുനീർ തുള്ളിപോലെ (2)

Add a Comment

Your email address will not be published. Required fields are marked *