Vaishaka Sandhya Malayalam Lyrics | Mohanlal | K S Chithra

വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ അരുമസഖി തൻ അധര കാന്തിയോ ഓമലേ  പറയു നീ വിണ്ണിൽ നിന്നും പാറി വന്ന  ലാ വണ്യമേ

വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ അരുമസഖിതൻ അധര കാന്തിയോ

ഒരു യുഗം ഞാൻ  തപസ്സിരുന്നു ഒന്നു കാണുവാൻ കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടർന്നൂ (2)

മൂകമാമെൻ മനസ്സിൽ ….. ഗാനമായ് നീയുണർന്നു… .(2)

ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം

വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ  അരുമസഖിതൻ അധര കാന്തിയോ……

മലരമ്പൻ മണിശലഭം വീണു മയങ്ങി…  രതിനദിയിൽ ജലതരംഗം നീളെ മുഴങ്ങീ….(2)

നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കീ …. (2)

പുളക മുകുളമേന്തി രാഗ വൃന്ദാവനം

വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ അരുമസഖി തൻ അധര കാന്തിയോ ഓമലേ…. പറയു നീ … വിണ്ണിൽ നിന്നും പാറി വന്ന ലാവണ്യമേ

വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ

അരുമസഖിതൻ അധര കാന്തിയോ …

Add a Comment

Your email address will not be published. Required fields are marked *